‘കുറുപ്പ്’ റോഡ് ട്രിപ്പ് , ദുൽഖറിന്റെ കിടിലൻ സ്റ്റ ണ്ട് ; വീഡിയോ

കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക്‌ ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.37 വർഷമായി മലയാളികൾക്ക് മുന്നിൽ നിഗൂഢതയുടെ പര്യായമായി നിലകൊള്ളുകയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീർച്ചയില്ലാത്ത കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ബാക്കിവയ്ക്കുന്ന സംശയങ്ങൾ ഏറെയാണ്. ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും ചിത്രമാണ് ‘കുറുപ്പ്’.

ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് പോലും തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട് ഉണ്ട്. ആദ്യദിനം തന്നെ കുറുപ്പ് ലൂസിഫറിനെയും മറ്റ് പല ചിത്രങ്ങളെയും കളക്ഷൻ റെക്കോർഡിൽ പിന്നിലാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രം 50 കോടി കളക്ഷൻ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. ദുൽഖർ സൽമാനാണ് ഈ സന്തോഷം ഔദ്യോഗികമായി പുറത്ത് വിട്ടത്. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചിരുന്നു. 50 ശതമാനം പ്രവേശനാനുമതി മാത്രമേ കേരളത്തിൽ ഉണ്ടെങ്കിൽ പോലും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ഇങ്ങനെ ഒരു നേട്ടം കുറുപ്പിന് കൈവരിക്കുവാൻ സാധിച്ചുവെന്നത് മലയാള സിനിമക്ക് ഏറെ പ്രതീക്ഷ പകരുന്ന ഒരു കാര്യമാണ്.

ഇപ്പോഴിതാ ദുൽഖറിന്റെ യൂടുബ് ചാനലിൽ പുതിയതായി വന്ന വീഡിയോ ആണ് ചർച്ചയാകുന്നത്.ഫോർഡിന്റെ മസ്താങ് ജി.റ്റി-യിൽ താരം സ്റ്റ ണ്ട് ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. യൂടൂബറായ എമിൽ ജോർജ് യാത്രയ്ക്കായി ഒരുങ്ങുന്ന മസ്താങ് ജി.റ്റി-യിൽ ആണ് ദുൽഖർ അഭ്യാസ പ്രകടനങ്ങൾ കാണിക്കുന്നത്. കാറിൽ കുറുപ്പ് സിനിമയുടെ സ്റ്റിക്കറും ഒട്ടിച്ചിട്ടുണ്ട്. ഇതാദ്യമായി ആയിരിക്കും ദുൽകർ ഒരു ക്യാമറക്ക് മുന്നിൽ ഇതേ പോലുള്ള പ്രകടനങ്ങൾ കാഴ്ച വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യൂടുബ് ചാനലുകളിൽ ദുൽഖറിന്റെ നിരവധി അഭിമുഖങ്ങൾ ആണ് നമ്മൾ കണ്ടത്. ദുൽഖർ ഇതാദ്യമായാണ് ഇത്രയധികം ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്നത്. ബുർജ് ഖലീഫയിലെ ട്രൈലെർ പ്രദർശനം മുതൽ ഈ കാറിൽ നടത്തിയ സ്റ്റണ്ട് വരെ ചിത്രത്തിൻറെ പ്രൊമോഷൻ ഏറെ ഉപകാരപ്പെടുന്നതാണ്. കൊറോണ മൂലം അടഞ്ഞ് കിടന്ന തിയറ്ററുകൾക്ക് ഒരു ഉണർവ് നൽകാൻ ഇത് സാധിച്ച് കൊടുത്തു.

Scroll to Top