രാവണന്റെ 10 തല സ്‌ക്രീനിൽ തികയാത്തത് കൊണ്ടാണോ അടുക്കി വെച്ചിരിക്കുന്നത്, ആദിപുരുഷ് ട്രോളുകൾ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ആദിപുരുഷിനെ കുറിച്ചുള്ള ട്രോളുകളാണ്. സിനിമയുടെ വിഎഫ്എക്സും സംവിധാനവുമാണ് സിനിമയെ ഇത്രയേറെ വിമർശനങ്ങൾക്കും നശിപ്പിക്കുന്നതിനും കാരണമായത് എന്നാണ് പൊതുവെയുള്ള ചർച്ചകൾ. ഇതിലും ഭേദം കാർട്ടൂൺ കാണുന്നതാണ്. അതിന് കുറച്ചൂടെ നിലവാരം ഉണ്ട് എന്നൊക്കെയാണ് കമ്മെന്റുകൾ.രാമനായി എത്തുന്ന പ്രഭാസിന്റെ ലുക്കിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

രാവണന്റെ തലകൾ സ്‌ക്രീനിൽ കാണിക്കാൻ സാധിക്കാത്തതുകൊണ്ടാകും അടുക്കിയടുക്കി മുകളിൽ വച്ചിരിക്കുന്നതെന്നും ട്രോളുകൾ നിറഞ്ഞു.ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹിന്ദു സേന.ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ഹിന്ദു സേന.നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നു.ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.ആദിപുരുഷിന് ₹700 കോടിയോളം ചിലവിട്ടിട്ടുണ്ട്, ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്.ആദിപുരുഷ് 2023 ജൂൺ 16ന് ഹിന്ദിയിലും തെലുങ്കിലും തമിഴ്, കന്നഡ, മലയാളം ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്കൊപ്പം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നു.

Scroll to Top