വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം ഉണ്ണി മുകുന്ദന്!!!

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്‍ത മാളികപ്പുറം. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു.

ഇപ്പോഴിതാ കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തിയുടെ വി​ദ്യാ​ഗോ​പാ​ല മ​ന്ത്രാ​ർ​ച്ച​ന​യും ദോ​ഷ​പ​രി​ഹാ​ര യ​ജ്ഞവും 30 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ ഭാഗമായി ന​ൽ​കു​ന്ന പ്ര​ഥ​മ പു​ര​സ്കാ​രം ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് സ​മ്മാ​നി​ക്കും. ‘മാ​ളി​ക​പ്പു​റം’ എ​ന്ന സി​നി​മ​യി​ൽ അ​യ്യ​പ്പ​നാ​യി അ​ഭി​ന​യം പരിഗണിച്ചാണ് ഉ​ണ്ണി മു​കു​ന്ദ​നെ പുരസ്കാരത്തിന് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​ന്ദ​ഗോ​പ​ന്‍റെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​യു​ടെ​യും രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ങ്ങ​ളാ​ണ് പു​ര​സ്കാ​രം. ഫെ​ബ്രു​വ​രി 12ന് ​ഭ​ഗ​വ​തി ക്ഷേ​ത്രം കി​ഴ​ക്കേ ന​ട​യി​ൽ ന​ട​യി​ൽ ത​യാ​റാ​ക്കു​ന്ന യ​ജ്ഞ​വേ​ദി​യി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ ​വി രാ​ജ​ൻ, കെ ​എ​സ് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അറിയിച്ചു.

കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത് 233 സ്ക്രീനുകളിലാണ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ചിത്രം.ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രം ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. തമിഴ് പൊങ്കല്‍ റിലീസുകള്‍ അടക്കം എത്തിയിട്ടും നാലാം വാരത്തില്‍ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിച്ചത് അപൂര്‍വ്വ പ്രതിഭാസമായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Scroll to Top