‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ, പോസ്റ്റ്‌ കണ്ടു..’; കമന്റിന് കിടിലൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ !!

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെ രൂപത്തിൽ വിഡിയോകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവിനെ പീ ഡനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ കാണുവാൻ ഉണ്ണി മുകുന്ദനെ പോലെയുണ്ട് എന്ന് പറഞ്ഞ് നിരവധി ആളുകൾ ട്രോൾ ചെയ്തിരുന്നു.

പിന്നാലെ ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റുമായി ചിലരെത്തി. ‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ്‌ കണ്ടു..’ എന്നാണ് ഒരു വ്യക്തി ഇട്ട കമന്റ്.ഇതിന് കലക്കൻ മറുപടിയുമായി ഉടൻ തന്നെ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. ‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്. ഇവിടെ ഇപ്പോൾ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..’ താരം കുറിച്ചു. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇതിന് ലൈകും കമന്റുമായി രംഗത്തെത്തുന്നത്. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Scroll to Top