ഓഡീഷനിൽ ഞാൻ തോറ്റിരുന്നു,അന്നെന്റെ മനസ് വല്ലാതെ വേദനിച്ചിരുന്നു : ഉണ്ണി മുകുന്ദൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റാണ്.പോസ്റ്റിൽ താൻ സിനിമയുടെ ഓഡീഷന് പോയതും അവിടെ നിന്നും തോറ്റു മടങ്ങേണ്ടി വന്നതുമൊക്കെയാണ് പോസ്റ്റിൽ പറയുന്നത്.കൂടാതെ അപ്പോഴുള്ള ഒരു വിഡിയോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.കുറിപ്പിൽ ഉണ്ണി കുറിക്കുന്നത് ഇങ്ങനെ,ഒരു ദശാബ്ദത്തിലേറെയായി ചലച്ചിത്രമേഖലയിൽ ഞാനുണ്ട്. കൗമാരപ്രായത്തിൽ സ്വപ്നം കണ്ട മിക്കവാറും എല്ലാ കാര്യങ്ങളും നേടിയെടുക്കുകയും, പുതിയ അഭിലാഷങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന ഞാൻ അപ്രതീക്ഷിതമായി ഈ വിഡിയോ കണ്ടപ്പോൾ ത്രില്ലടിച്ചുപോയി. 2008/09 കാലഘട്ടത്തിൽ ഞാൻ എന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന സമയത്തെ വിഡിയോയാണിത്.

ഈ വിഡിയോ എനിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമായി എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വിഡിയോ ഞാൻ പങ്കുവയ്ക്കുകയാണ്.  ആ ഓഡിഷനിൽ ഞാൻ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു. പക്ഷേ ആ റിജക്ഷൻ ഞാൻ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. അതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്ന ഈ ഞാനുണ്ടായത്. ഈ ലക്ഷ്യത്തിനായി ഞാൻ കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന് കാണുന്നത്.

സ്വന്തം ലക്ഷ്യത്തിലേക്കുള്ള പാതയിൽ കഠിനാധ്വാനം ചെയ്യുന്ന  ആൺകുട്ടികളോടും പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങൾ ഒരിക്കലും സ്വയം കൈവിടരുത്.  “നീ സ്വപ്നം കാണുന്നത് നേടിയെടുക്കുമെന്ന്” അന്നെന്നോട് ആരെങ്കിലും പറഞ്ഞെങ്കിൽ ഓഡിഷനിൽ തോറ്റതിന് ഞാൻ അത്ര കരയുകയില്ലായിരുന്നു. എന്തായാലും ജീവിതം ഒരു ചെറിയ ഓട്ടമത്സരമല്ല ഒരു വലിയ മാരത്തൺ ആണ്.  സുഹൃത്തുക്കളെ നമുക്ക് വീണ്ടും സിനിമയിൽ കാണാം.

Scroll to Top