അവധിദിനം കുടുംബത്തോടൊപ്പം സ്വിറ്റ്സർലാൻഡിൽ ആഘോഷിച്ച് കൃഷ്ണകുമാറും കുടുംബവും.

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ഇപ്പോഴിതാ വൈറൽ ആകുന്നത് കൃഷ്ണകുമാർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. അവധിദിവസങ്ങൾ കുടുംബത്തോടൊപ്പം സ്വിറ്റ്സർലാൻഡിൽ ആഘോഷിക്കാൻ പോയപ്പോഴുള്ള ചിത്രങ്ങൾ ആണ്. മക്കൾ നാല് പേർക്കും സിന്ധുവിനും ഒപ്പമാണ് യാത്ര. ചിത്രങ്ങൾ എല്ലാം തന്നെ താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.രാഷ്ട്രീയ രംഗത്തും താരം സജീവമാണ്. അതിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.ദൂരദർശനിൽ വാർത്താവായനക്കാരനായിട്ടായിരുന്നു കൃഷ്ണകുമാറിന്റെ ദൃശ്യ മാധ്യമ രംഗത്തെതുടക്കം.

1994-ൽ കാശ്മീരം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തേയ്ക്ക് കടന്നു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. സ്ത്രീ  എന്ന സീരിയലിൽ അഭിനയച്ചതോടെ കൃഷ്ണകുമാർ കുടുംബപ്രേക്ഷകർക്കിടയിലും പ്രശസ്തനായി. കാറ്റു വന്നു വിളിച്ചപ്പോൾ എന്ന സിനിമയുൾപ്പെടെ മൂന്ന്-നാല് സിനിമകളിൽ കൃഷ്ണകുമാർ നായകവേഷവും ചെയ്തിട്ടുണ്ട്. അറുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ച അദ്ദേഹം ചെയ്തതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളും കാരക്ടർ റോളുകളുമായിരുന്നു.

Scroll to Top