‘ഇത് നിങ്ങള്‍ അര്‍ഹിക്കുന്ന അംഗീകാരം’; മേപ്പടിയാന്‍ സംവിധായകന് ബെന്‍സ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍ !!

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ‘മേപ്പടിയാൻ’ വൻ വിജയമാണ് സ്വന്തമാക്കിയത്. ദുബായ് എക്സ്‍പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം ഉണ്ണി മുകുന്ദൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു.ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. സാധാരണക്കാരനായ ചെറുപ്പക്കാരനായിട്ടായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഉണ്ണി മുകുന്ദന് ചിത്രം ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്‍തിരുന്നു.

ഈ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവര്‍ത്തിച്ച സംവിധായകന്‍ വിഷ്ണു മോഹന് ഏറ്റവും മികച്ച സമ്മാനം നല്‍കി ആദരിച്ചിരിക്കുകയാണ് നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍.സംവിധായകൻ വിഷ്ണു മോഹന് ബെൻസിന്റെ ചെറു എസ്‍യുവി സമ്മാനിച്ച് ഉണ്ണി മുകുന്ദൻ. ഇന്ത്യയിലെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ മെഴ്‌സിഡീസ് ബെന്‍സ് ജി.എല്‍.എ 200 ആണ് ഉണ്ണി മുകുന്ദന്‍ സമ്മാനമായി നൽകിയത്.അൽപം വൈകി പോയെന്നും ഇത് കേവലമൊരു സമ്മാനമല്ല നിങ്ങളുടെ കഠിനാധ്വാനത്തിന് അർഹിക്കുന്ന അംഗീകാരമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവച്ച് നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പറയുന്നത്.

ബെന്‍സിന്റെ എസ്.യു.വി. നിരയിലെ കുഞ്ഞന്‍ മോഡലാണ് ജി.എല്‍.എ.200. കേരളത്തിലെ മുന്‍നിര പ്രീഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ഈ വാഹനം വിഷ്ണു മോഹനായി തിരഞ്ഞെടുത്തത്. സുഹൃത്തുകള്‍ക്കൊപ്പം എത്തിയാണ് വാഹനം ഏറ്റുവാങ്ങിയത്.മെഴ്സി‍ഡീസ് ബെൻസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയാണ് ജിഎൽഎ. പെട്രോള്‍, ഡീസല്‍ എൻജിനുകളുണ്ട്.ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. ഡീസല്‍ എന്‍ജിന്‍ മോഡലിന് 30 ലക്ഷം രൂപ മുതല്‍ 38.50 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 34.20 ലക്ഷം രൂപ മുതല്‍ 36 ലക്ഷം രൂപ വരെയുമായിരുന്നു എക്‌സ്‌ഷോറൂം വില.

Scroll to Top