ഇതെന്താ മഴവില്ലോ ?? സാരിയിൽ ആരാധകരുടെ മനം കവർന്ന് വൈഗ !! വൈറൽ ഫോട്ടോസ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വൈഗ. സോഷ്യല്‍ മീഡിയയില്‍ സജീവമായ വൈഗ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.മലയാളിയാണെങ്കിലും ഇപ്പോൾ തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്. ചെറിയ റോളിലാണ് അതിൽ വൈഗാ അഭിനയിച്ചിരുന്നത്. പിന്നീട് കുറെ മലയാളം, തമിഴ് സിനിമകളിൽ വൈഗ അഭിനയിച്ചു.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ വൈഗ മോഡലിംഗിലൂടെയായാണ് കരിയറിന് തുടക്കം കുറിച്ചത്. ടെലിവിഷന്‍ അവതാരകയായും താരം തിളങ്ങിയിരുന്നു. തമിഴിൽ കളർസ് കോമഡി നൈറ്റ് എന്നും ഷോയിൽ അവതാരകയാണ് വൈഗ. മലയാളത്തിൽ സ്റ്റാർ മാജിക് എന്നെ സെലിബ്രിറ്റി ഗെയിം ഷോയിലും വൈഗ പങ്കെടുക്കാറുണ്ട്.മഴവിലിന്റെ നിറത്തിലുള്ള സാരി ധരിച്ചുള്ള വൈഗയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഫ്ലാറ്റിന്റെ ടോപ്പിൽ നിന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വിനീഷ് കെ.ആറാണ് ഫോട്ടോസ് എടുത്തത്. സജനി മന്ദാരയാണ് വൈഗയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ വൈഗ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ കൈയിലെടുത്തിട്ടുണ്ട്.

Scroll to Top