ജൂണിലെ മൊട്ടച്ചിയുടെ കല്യാണം, വിവാഹശേഷം കവിളിൽ ഉമ്മ കൊടുത്ത് ചെക്കൻ.

2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് വൈഷ്ണവി. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.അതിലെല്ലാം തന്നെ മികച്ച പ്രതികരണം ആണ് ലഭിച്ചത്.മോഡലിങ് രംഗത്തും സജീവമാണ്.ഫോട്ടോഷൂ ട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.രാഘവ് നന്ദകുമാർ ആണ് വരൻ‌.ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് നടന്നത്.ഇപ്പോഴിത വൈറൽ ആകുന്നത് താലി കെട്ട് വീഡിയോ ആണ്. താലി കെട്ടുമ്പോൾ രാഘവ് വൈഷ്ണവിയ്ക്ക് ഉമ്മ നൽകുന്നതും കാണാം.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

ഇതിന് മുൻപ് ഒരു ഫൊട്ടോഷൂട്ടിനിടെ സുഹൃത്ത് കൂടിയായ രാഘവ് നന്ദകുമാർ തന്നെ പ്രെപ്പോസ് ചെയ്യുന്ന വിഡിയോ വൈഷ്ണവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഫൊട്ടോഷൂട്ട് പെട്ടെന്ന് വൈറൽ ആയി.‘വിൽ യു മാരി മി’ നിമിഷങ്ങളായി മാറിയാൽ എന്ത് സംഭവിക്കും? ഞാൻ യെസ് പറഞ്ഞു’ എന്നാണ് വിഡിയോയ്ക്കൊപ്പം വൈഷ്ണവി കുറിച്ചത്.

video

Scroll to Top