ജീവിതത്തിൽ കൂട്ടായി പുതിയ കൂട്ടുകാരൻ എത്തി ; സന്തോഷം പങ്കുവെച്ച് വരദ !!

2006-ൽ എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃത്ഥ്വിരാജിന്റെ അനുജത്തിയുടെ വേഷത്തിലായിരുന്നു വരദടെ ആദ്യാഭിനയം. അതിനുശേഷം സുൽത്താൻ എന്ന സിനിമയിൽ വിനു മോഹന്റെ നായികയായി. ആ സിനിമയിൽ അഭിനയിയ്ക്കുമ്പോളാണ് എമി എന്ന പേരു മാറ്റി വരദ എന്ന പേര് സ്വീകരിയ്ക്കുന്നത്. മകന്റെ അച്ഛൻ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെയും, വലിയങ്ങാടിയിൽ മണിക്കുട്ടന്റെയും നായികയായി. ഉത്തരാ സ്വയംവരം എന്ന സിനിമയിൽ ജയസൂര്യയുടെ അനുജത്തിയായും അഭിനയിച്ചു. പിന്നീട് വരദ സീരിയലിലേയ്ക്ക് മാറി. നിരവധി സീരിയലുകളിൽ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സിനിമകളിലേക്കാൾ വരദ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയലുകളിലാണ്.

സീരിയൽ നടനായ ജിഷിനെയാണ് വരദ വിവാഹം ചെയ്തത്. 2014 മെയ് മാസത്തിലായിരുന്നു അവരുടെ വിവാഹം.താരം ഇപ്പോൾ സ്‌ക്രീനിൽ അങ്ങനെ പ്രത്യക്ഷമല്ല. എന്നാൽ ഇപ്പോൾ വരദ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താൻ വളരെ നാളുകളായി സ്വപ്നം കണ്ടിരുന്ന ഒരു കാര്യം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് താരം. ട്ട വാഹനം സ്വന്തമായി വാങ്ങിയിരിക്കുകയാണ് വരദ. മകനും തന്റെ മാതാപിതാക്കൾക്കൊപ്പവും കാറിന്റെ താക്കോൽ വാങ്ങി ഡെലിവറി എടുക്കുന്ന ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ചിട്ടുള്ളത്.

കിയ ബ്ലാക്ക് സാൽട്ടോസാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.‘പുതിയ കൂട്ടുകാരൻ, മറ്റൊരു സ്വപ്ന സാക്ഷാത്കാര നിമിഷം’ എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചത്.സെൽഫ് ലവ്, പ്രൗഡ്, ഹാപ്പിനെസ് എന്നീ ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. വാഹനത്തിന്റെ ഫീച്ചറുകളെ കുറിച്ചെല്ലാം കമന്റിലൂടെ ആരാധകർ താരത്തോട് തിരക്കുന്നുണ്ട്.

ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഷോറൂം വില. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനിൽ തുടങ്ങി, ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സുമായി നിർമ്മിക്കപ്പെട്ടിട്ടുള്ള വാഹനത്തിന്റെ CVT പതിപ്പിന് 17.7kmpl മൈലേജുണ്ട്. ടെക് ലൈൻ, ജിടി ലൈൻ, എക്‌സ് ലൈൻ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളിലുടെ പവർട്രെയിൻ ഓപ്ഷനുകളിൽ അപ്‌ഡേറ്റ് ചെയ്തിട്ടുള്ള ഈ വാഹനത്തിന് ലഭിക്കും.താരത്തിന്റെ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയിട്ടുള്ളത്.

Scroll to Top