കാർഡിബിയ്ക്ക് നേരെ മദ്യമെറിഞ്ഞ് ആരാധകൻ, തിരിച്ചു മൈക്ക് വലിച്ചെറിഞ്ഞ് താരം.

സംഗീതപരിപാടിക്കിടെ പോപ് താരം കാര്‍ഡി ബിക്കു നേരെ മദ്യമെറിഞ്ഞ് ആരാധകന്‍.ഒട്ടും വൈകാതെ കയ്യിലുണ്ടായിരുന്ന മൈക്കെടുത്ത് ആരാധകനു നേരെയെറിഞ്ഞ് താരം പ്രതികരിച്ചു.കഴിഞ്ഞ ദിവസം ലാസ് വേഗാസിലാണ് സംഭവം നടന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഗാനം ‘ജെലസി’കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ആ വേദിയിൽ കാര്‍ഡി ബി തന്റെ നമ്പര്‍ വണ്‍ ഹിറ്റ് പാട്ടായ ‘ബൊഡാക് യെല്ലോ’ അവതരണത്തിനിടെയായിരുന്നു ആരാധകന്റെ മോശം പെരുമാറ്റം ഉണ്ടായത്. കാര്‍ഡി ബി സ്റ്റേജിന്റെ വശത്തേക്കെത്തിയ സമയത്താണ് ആസ്വാദകന്‍ തന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസിലെ മദ്യം താരത്തിനു നേരെയെറിഞ്ഞത്.ഒന്നു ഞെട്ടിയ താരം  സെക്കന്റുകള്‍ പോലും വൈകാതെ മൈക്ക് തിരിച്ചെറിയുകയായിരുന്നു.

തുടർന്ന് താരത്തിന്റെ ടീമും സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി ആരാധകനെ പുറത്തേക്ക് കൊണ്ടുപോയി. ശനിയാഴ്ച മുതല്‍ പ്രചരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പെര്‍ഫോമന്‍സിനിടെ ആരാധകര്‍ നടത്തുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് കാര്‍ഡി ബി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.കാഡി ബിയുടെ ആരാധകരിൽ നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.

video

Scroll to Top