ആത്മവിശ്വാസത്തോടെ കിടിലൻ ഔട്ഫിറ്റിൽ തിരിച്ചു വരാനൊരുങ്ങി വരദ, കയ്യടി നൽകി പ്രേക്ഷകർ.

2006-ൽ എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃത്ഥ്വിരാജിന്റെ അനുജത്തിയുടെ വേഷത്തിലായിരുന്നു വരദടെ ആദ്യാഭിനയം. അതിനുശേഷം സുൽത്താൻ എന്ന സിനിമയിൽ വിനു മോഹന്റെ നായികയായി. ആ സിനിമയിൽ അഭിനയിയ്ക്കുമ്പോളാണ് എമി എന്ന പേരു മാറ്റി വരദ എന്ന പേര് സ്വീകരിയ്ക്കുന്നത്.

മകന്റെ അച്ഛൻ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെയും, വലിയങ്ങാടിയിൽ മണിക്കുട്ടന്റെയും നായികയായി. ഉത്തരാ സ്വയംവരം എന്ന സിനിമയിൽ ജയസൂര്യയുടെ അനുജത്തിയായും അഭിനയിച്ചു. പിന്നീട് വരദ സീരിയലിലേയ്ക്ക് മാറി. നിരവധി സീരിയലുകളിൽ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സിനിമകളിലേക്കാൾ വരദ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയലുകളിലാണ്.

സീരിയൽ നടനായ ജിഷിനെയാണ് വരദ വിവാഹം ചെയ്തത്. 2014 മെയ് മാസത്തിലായിരുന്നു അവരുടെ വിവാഹം.താരം ഇപ്പോൾ സ്‌ക്രീനിൽ അങ്ങനെ പ്രത്യക്ഷമല്ല. എന്നാൽ ഇപ്പോൾ വരദ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. അതും പഴയതിലും കിടിലം ലുക്കിലാണ് വരദയെ ഇപ്പോൾ കാണാൻ സാധിക്കുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോസ് ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വരദ.

അർബാനിക് ഫാഷൻസിന്റെ ഔട്ട്ഫിറ്റിൽ പൊളി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ വരദ തിളങ്ങിയിരിക്കുന്നത്.റോസ് കളർ ബനിയനും ബ്ലാക്ക് ഷോർട് പാവാടയുമാണ് വേഷം.ജോയ്സ് ജെബിയാണ് ഫോട്ടോസ് എടുത്തത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top