ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പം,ഉത്തരങ്ങൾ പറയാനാണ് പ്രയാസം, വരദയുമായുള്ള ഫോട്ടോസുമായി ജീഷിൻ.

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍ മോഹന്‍. ജിഷിന്‍റെ ഭാര്യ വരദയും മിനിസ്‌ക്രീനിലെ മിന്നും താരമാണ്. സോഷ്യല്‍മീഡിയയിലൂടെ ആരാധകരോട് നിരന്തരം സംവദിക്കുന്ന ചുരുക്കം മിനിസ്‌ക്രീന്‍ താരങ്ങളിലൊരാളുമാണ് ജിഷിന്‍.എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്നുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.അതിനുള്ള പ്രതികരണം ഒന്നും തന്നെ ഇവർ നൽകിയിരുന്നില്ല.കന്യാദാനം എന്ന പരമ്പരയിലാണ് ജിഷിന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വരദ യുട്യൂബ് വ്ലോ​ഗിങും യാത്രകളുമായി തിരക്കിലാണ്.കുറച്ച് നാളുകൾക്കു മുൻപ് ആണ് വരദ ഒരു ഫ്ലാറ്റ് വാങ്ങിയത്.

അതിന്റെ പാലുകാച്ചൽ ചടങ്ങുകൾ എല്ലാം തന്നെ യൂട്യൂബിൽ വൈറൽ ആയിരുന്നു.ഇരുവരുടെയും അക്കൗണ്ടിൽ പരസ്പരമുള്ള ചിത്രങ്ങൾ കാണാനില്ലായിരുന്നു.എന്നാൽ കുറെ നാളുകൾക്കു ശേഷം ജീഷിൻ പോസ്റ് ചെയ്തിരിക്കുകയാണ്.അമ്മ ബോർഡ്‌ മീറ്റിങ്ങിൽ വെച്ച് വരദയ്ക്ക് ഒപ്പം എടുത്ത ഫോട്ടോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.അതിൽ നൽകിയിരിക്കുന്ന ക്യാപ്ഷനും വൈറൽ ആണ്.ക്യാപ്ഷൻ ഇങ്ങനെ,കുറേപ്പേർ ചോദിക്കാറുണ്ട്… എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തതെന്ന്?. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്..

. ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം.’ ‘അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ… സുഖം തന്നെയല്ലേയെന്ന്…?. അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും… അതെ…സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ്… ചില ഉത്തരങ്ങളും. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

2006-ൽ എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃത്ഥ്വിരാജിന്റെ അനുജത്തിയുടെ വേഷത്തിലായിരുന്നു വരദടെ ആദ്യാഭിനയം. അതിനുശേഷം സുൽത്താൻ എന്ന സിനിമയിൽ വിനു മോഹന്റെ നായികയായി. ആ സിനിമയിൽ അഭിനയിയ്ക്കുമ്പോളാണ് എമി എന്ന പേരു മാറ്റി വരദ എന്ന പേര് സ്വീകരിയ്ക്കുന്നത്.സീരിയൽ നടനായ ജിഷിനെയാണ് വരദ വിവാഹം ചെയ്തത്. 2014 മെയ് മാസത്തിലായിരുന്നു അവരുടെ വിവാഹം.താരം ഇപ്പോൾ സ്‌ക്രീനിൽ അങ്ങനെ പ്രത്യക്ഷമല്ല. എന്നാൽ ഇപ്പോൾ വരദ വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

Scroll to Top