ഗ്ലാമറസ്സായി ശ്രിന്ദ ; ഫോട്ടോയ്ക്ക് കമന്റുമായി ആരാധകർ !! വൈറൽ ഫോട്ടോസ്

1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആരാധകർ ഏറ്റെടുത്ത താരമാണ് ശ്രിന്ദ. നിവിൻ പോളിയുടെ നായികയായി എത്തിയ കഥാപാത്രം ശ്രിന്ദയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. 2010 ൽ ഫോർ ഫ്രെണ്ട്സ് എന്ന സിനിമയിലൂടെ ആണ് ശ്രിന്ദ അഭിനയ രംഗത്തേക്ക് എത്തുന്നത്. 22 ഫീമയിൽ കോട്ടയം എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ശ്രിന്ദക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തത്.സിനിമയിൽ ശ്രിന്ദ അഭിനയിക്കാൻ തുടങ്ങിയിട്ട് 13 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഇതിനോടകം നായികയായും സഹനടിയായുമൊക്കെ നിരവധി കഥാപാത്രങ്ങൾ ശ്രിന്ദ അവതരിപ്പിച്ചിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്‌, തട്ടത്തിന്‍ മറയത്ത് , ആര്‍ട്ടിസ്റ്റ്,റാസ്പുട്ടിൻ. ആട് ഒരു ഭീകരജീവി,ഭീഷ്മ പർവ്വം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.മോഡേൺലുക്കിൽ അതീവ ഗ്ലാമറസ്സായാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. നാടൻപെണ്ണായി വെള്ളിത്തിരയിലെത്തിയ ശ്രിന്ദ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.ബനിയനും അതിന് മുകളിൽ ബട്ടൺസ് തുറന്നിട്ട ടിഷർട്ടും ധരിച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് ശ്രിന്ദയെ കാണാൻ സാധിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തത്. ഹെയർ ഓയിൽ പരസ്യമല്ല എന്ന രീതിയിൽ ഒരു ഹാഷ് ടാഗും പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾക്ക് ഒപ്പം ശ്രിന്ദ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിട്ടുള്ളത്.ഇരട്ടയാണ് ശ്രിന്ദ അവസാനമായി അഭിനയിച്ച ചിത്രം.

Scroll to Top