പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ വാരിസ് വരുകയായി, വൈറലായി ട്രെയ്ലർ.

വിജയ് നായകനായി എത്തുന്ന വാരിസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷർ.വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘വാരിസ്’. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലും ചിത്രം ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തും.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിക്കുന്നത്.ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്

സംവിധായകനൊപ്പം ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗാനരചയിതാവ് വിവേകാണ് അഡീഷണൽ തിരക്കഥ. കാർത്തിക് പളനി എഡിറ്റിങ്ങും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്.നിമിഷ നേരം കൊണ്ട് നിരവധി പേരാണ് ട്രെയ്ലർ കണ്ടിരിക്കുന്നത്. മികച്ച അഭിപ്രായം ആണ് ട്രെയ്ലറിന്, റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

video

Scroll to Top