ആശ്വാസകരമായ വാർത്ത നൽകി വാവ സുരേഷ്,സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നു, സംസാരിച്ചു, വെന്റിലേറ്റര്‍ മാറ്റി

വാവ സുരേഷിന് ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.ഇദ്ദേഹത്തിന് സ്വന്തമായി ശ്വാസമെടുക്കുവാന്‍ കഴിയുന്നുണ്ട്. ഡോക്ടേഴ്‌സിനോടും മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എന്നാല്‍, ചുരുക്കം ചില രോ ഗികള്‍ക്കെങ്കിലും വെന്റിലേറ്റര്‍ സഹായം വീണ്ടും ആവശ്യമായി വരാന്‍ സാധ്യത ഉള്ളതിനാല്‍ അദ്ദേഹത്തെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ നീരീക്ഷിക്കുവാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിക്കുകയാണ് എന്നും ആശുപത്രി അധികൃര്‍ അറിയിച്ചു.

ഇന്നലെ കണ്ണുകള്‍ പൂര്‍ണമായും തുറന്നു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ കഴിയൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.കോട്ടയം കുറിച്ചിയിൽ മൂ ർഖനെ പി ടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു ക ടിയേറ്റത് . ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കരിങ്കൽ കെട്ടിനിടയിൽ മൂ ർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.

വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്.

Scroll to Top