വിഷം പൂർണമായും നീക്കി; സ്‌നേഹിച്ചവർക്കും സഹായിച്ചവർക്കും നന്ദിപറഞ്ഞ് വാവാ സുരേഷ്

വാവ സുരേഷിന് ആരോഗ്യ നിലയിൽ തൃപ്തികരമായ പുരോഗതി ഉണ്ടെന്ന വാർത്തയാണ് പുറത്തു വരുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിൽ പൂർണ ആരോഗ്യത്തിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണ് വാവാ സുരേഷ്.തീവ്രപരിചരണ വിഭാഗത്തിൽനിന്ന് നിരീക്ഷണമുറിയിലേക്ക്‌ മാറ്റിയ വാവ സുരേഷ് ആദ്യം ചോദിച്ചത് കട്ടൻചായ.മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷം പൂർണമായും നീക്കാനായതായി ഡോക്ടർമാർ അറിയിച്ചു.

‘എല്ലാവരോടും സ്നേഹം, നന്ദി’-പറഞ്ഞപ്പോൾ വാവയുടെ തൊണ്ടയിടറി. ‘അപകടസ്ഥലംമുതൽ കോട്ടയം മെഡിക്കൽ കോളേജുവരെ സഹായിച്ചവരെയും പ്രാർഥിച്ചവരെയും തന്റെ നന്ദി അറിയിക്കുന്നു’-സുരേഷ് പതിഞ്ഞസ്വരത്തിൽ സംസാരിച്ചു.ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്ത സുരേഷ് തനിയെ മുറിയിൽ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ന്റിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്.

കോട്ടയം കുറിച്ചിയിൽ മൂ ർഖനെ പി ടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു ക ടിയേറ്റത് . ഗുരുതരാവസ്ഥയിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കരിങ്കൽ കെട്ടിനിടയിൽ മൂ ർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്.വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ എത്തുന്നതിന് 10 മിനിറ്റ് മുൻപ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നൽകി. കടിച്ച പാമ്പുമായാണ് ആശുപത്രിയിൽ എത്തിച്ചത്.

Scroll to Top