കലോത്സവ വേദികളുടെ കണ്ടെത്തൽ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ രണ്ടു പേരിൽ ഒരാൾ ; മന്ത്രി കൈവയ്ക്കാത്ത മേഖലകളില്ല !!

കലോത്സവ വേദികളിലെ ഒര്മാകളിലാണ് ആരോഗ്യമന്ത്രി വീണാ ജോർജ്.1992ൽ സ്കൂൾ കലോത്സവ വേദികളുടെ കണ്ടെത്തലിൽ ഉൾപ്പെട്ട രണ്ടു പേരിൽ ഒരാൾ വീണാ ജോർജും മറ്റെയാൾ മഞ്ജു വാരിയരുമാണ്.മോഹിനിയാട്ടം, ഭരതനാട്യം, മോണോആക്ട്, നാടോടി നൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നു വേണ്ട, വീണ കൈവയ്ക്കാത്ത മേഖലകളില്ല. സംസ്ഥാന തലത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം.

1992ൽ പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു വീണ.തിരുവനന്തപുരം വിമൻസ് കോളജിലെ പഠനത്തിനിടെ കേരള സർവകലാശാലാ കലോത്സവങ്ങളിൽ സംഘനൃത്തം, ഒപ്പന, തിരുവാതിര ഇനങ്ങളിൽ വീണാ ജോർജ് പ്രതിഭ തെളിയിച്ചു. മന്ത്രിയുടെ ഔദ്യോഗിക തിരക്കുകൾ കാരണം കലോത്സവ വേദികളിൽ പൂർണമായും നിൽക്കാൻ കഴിയാത്തതിന്റെ വിഷമമുണ്ട്. എന്നാൽ, സ്വന്തം മണ്ഡലം കലാ പൂരത്തിന് ആതിഥ്യം വഹിക്കുന്നതിന്റെ അഭിമാനവും ചാരിതാർഥ്യവും ഉണ്ടെന്നും മന്ത്രി ‘വേക്ക് അപ് കോളിന്റെ’ വേദിയിൽ പറഞ്ഞു.

Scroll to Top