രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാവുന്നു !!

ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രിലില്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്.കത്രീനയുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി ഇഷ്ടത്തിലാവുന്നത്. വര്‍ഷങ്ങളോളമായി ഡേറ്റിങ്ങിലായ താരങ്ങള്‍ ഉടനെ വിവാഹിതരായേക്കും എന്നാണ് റിപ്പോർട്ട്.ഏപ്രില്‍ പകുതിയോടെയായിരിക്കും വിവാഹം എന്നാണ് വാർത്തകൾ.ബ്രഹ്മാസ്ത്ര യാണ് രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിച്ച ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന നി​ഗമനം പുറത്തുവന്നത്.

മുംബൈയിലെ കപൂര്‍ കുടുംബത്തിന്റെ ആര്‍കെ ഹൗസില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നാണ് സൂചന. രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും ചടങ്ങുകളെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ രണ്ടാം വാരമാകുമ്പോഴേക്കും വിവാഹത്തിനായി ആലിയയും രണ്‍ബീറും ഷൂട്ടിങ് തിരക്കുകള്‍ ഒഴിവാക്കുകയാണെന്നാണ് വിവരം.എന്തായാലും ആരാധകര്‍ കാത്തിരുന്നത് പോലെ ഈ താരജോഡികളുടെ വിവാഹതീയ്യതി ഉടനെ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to Top