അഞ്ച് വർഷങ്ങൾക്കിപ്പുറം ഒടിടിയിലൂടെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടി “വീരം” !!

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധ നേടുകയാണ് “വീരം”എന്ന ചിത്രം. “വീരം ” എന്ന മലയാളത്തിലെ ഈ വീരോതിഹാസം.അഞ്ചു വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സമയത്ത് തിയറ്റർ സമരത്തെ തുടർന്ന് ഈ ചിത്രം അധികകാലം തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഒടിടിയിലൂടെ ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ ‘വീരം’ എന്ന ചിത്രം ആസ്വദിക്കാൻ ഒരു സുവർണാവസരമാണ് ഒരുങ്ങുന്നത്.ചിത്രത്തെകുറിച്ച് നിർമാതാവ് പങ്കുവെച്ച കുറിപ്പ് :

വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ചന്ദ്രകല ആർട്സിന്റെ ബാനറിൽ ഞാനും പ്രദീപ് രാജനും കൂടി നിർമ്മിച്ച “വീരം” (മലയാളം) എന്ന സിനിമ Amazon, FiLMe എന്നീ രണ്ടു OTT platform വഴി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.“വീരം” എന്ന സിനിമയിലൂടെ വടക്കന്‍പാട്ടിലെ ചന്തുവിന്റെ കഥ ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തിന്റെ പശ്ചാത്തലത്തില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ്സംവിധായകൻ ജയരാജ്.ഒരുപാട് സാദൃശ്യങ്ങള്‍ മാക്ബത്തുമായി ചന്തുവിന്റെ കഥയ്ക്കുണ്ട്. അതെല്ലാം ഈ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

ചതിയുടെ പര്യായങ്ങളിലൊന്നായി വടക്കൻപാട്ടുകളിൽ പാടിപ്പതിഞ്ഞ പേര്–“എളന്തളിർ മഠത്തിലെ ചന്തു”ചതിയൻ ചന്തുവെന്നു പതിഞ്ഞ വിശേഷണം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു മലയാളത്തിലെ പഴയകാലത്തെ വടക്കൻപാട്ടു ചിത്രങ്ങളിലേറെയും. പിന്നെ ചന്തു നല്ലവനായത് ‘ഒരു വടക്കൻ വീരഗാഥ’യിൽ എംടിയുടെ പേനത്തുമ്പിലൂടെയായിരുന്നു. വർഷങ്ങൾക്കിപ്പുറം ചന്തു വീണ്ടും ചതിയനായിരിക്കുന്നു. അതും ആധുനികതയുടെ എല്ലാ മേലാപ്പുകളും ആവോളമണിഞ്ഞ “വീരം”എന്നചിത്രത്തിലൂടെ. കുനാൽ കപൂറാണ് ‘വീര’ത്തിലെ ചന്തു. ലോകത്തിലെ ഏറ്റവും മികച്ച സിനിമാ സാങ്കേതികവിദഗ്ധരെയാണ് ഉപയോഗിച്ചത്.

ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകള്‍ക്കുവേണ്ടി ജോലിചെയ്ത ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്‌സ് തുടങ്ങിയ സിനിമകള്‍ചെയ്ത അലന്‍ പോപ്പില്‍ട്ടനാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന്‍ ജഫ് റോണ എന്നിവരും മാസങ്ങളോളം ഈ സിനിമയ്ക്കുവേണ്ടി ജോലിചെയ്തു. ആദ്യമായാണ് ഇവരെപ്പോലുള്ള ലോകപ്രസിദ്ധരായ സാങ്കേതികപ്രവര്‍ത്തകര്‍ ഒരു മലയാളസിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്.

Scroll to Top