ഷേക്സ്പിയറിൻ്റെ മാക്ബത്തും കടത്തനാടൻ ഇതിഹാസത്തിന്റെയും സമന്വയം, 5 വർഷത്തിന് ശേഷം വീരം ഒന്നുകൂടി കുതിച്ചു കയറുന്നു.

തീയേറ്റർ റിലീസിനു അഞ്ചു വർഷത്തിനിപ്പുറം ഒരു സിനിമ OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യപ്പെടുക എന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. അങ്ങനെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധ നേടുകയാണ് “വീരം”എന്ന ചിത്രം. “വീരം ” എന്ന മലയാളത്തിലെ ഈ വീരോതിഹാസം.അഞ്ചു വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത സമയത്ത് തിയറ്റർ സമരത്തെ തുടർന്ന് ഈ ചിത്രം അധികകാലം തിയറ്ററിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഒടിടിയിലൂടെ ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ ‘വീരം’ എന്ന ചിത്രം ആസ്വദിക്കാൻ ഒരു സുവർണാവസരമാണ് ഒരുങ്ങുന്നത്.മലയാള സിനിമയുടെചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എന്നു നിസ്സംശയം പറയാം.ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ജയരാജ്,തന്റെ നവരസ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമായ “വീരം” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഷേക്സ്പിയർ കഥാപാത്രമായ “മാക്ബത്” -ന്റെ ഭാവതലത്തിൽ നിന്ന് അവയ്ക്ക് പുതു ഭാഷ്യം ചമയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ചന്ദ്രകല ആർട്സ് ബാനറിൽ ചന്ദ്രമോഹനും, പ്രദീപ് രാജനും ചേർന്നാണ് ഈ ദൃശ്യവിസ്മയം നിർമ്മിച്ചത്..വീരം അധികം ആരാലും അറിയപ്പെടാത്ത മലയാള സിനിമയുടെ നാഴികക്കല്ല് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളികൾക്ക് സുപരിചിതമായ കടത്തനാടൻ ഇതിഹാസമാണ് ചിത്രം പറയുന്നത്. ലോകം വാഴ്ത്തിയ മാക്ബത്ത് എന്ന് ഷേക്സ്പിയർ കൃതിയുടെ സത്ത കൂട്ടിച്ചേർത്തു കൊണ്ടാണ് വീരം അവതരിച്ചത്.പ്രണയം, അത്യാഗ്രഹം, ചതി, കുറ്റബോധം, യുദ്ധം, പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത് മേൽപ്പറഞ്ഞ ഘടകങ്ങളുടെ യാഥാർഥ്യബോധത്തോടെ ഉള്ള പച്ചയായ അവതരണമാണ്. വീരം എന്ന ഈ ചിത്രം മലയാളികൾ കണ്ടുപരിചയിച്ച മറ്റ് കടത്തനാടൻ കഥകളിൽ നിന്നും വ്യത്യസ്തമാകുന്നതും ഇവിടെയാണ്. ആഴമേറിയ തിരക്കഥയ്ക്ക് നെടുംതൂണുകൾ ആയി ഉള്ളത് ലോകസിനിമയിലെ പ്രശസ്തരായ സാങ്കേതിക വിദഗ്ധർ.

മനോഹരമായ ഗാനങ്ങളും വശ്യമായ ലൊക്കേഷനുകളുമൊക്കെ ഒന്നിനൊന്ന് മെച്ചപ്പെട്ട ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.ഗ്ലാഡിയേറ്റർ അടക്കമുള്ള സിനിമകൾക്ക് വേണ്ടി ജോലി ചെയ്തിട്ടുള്ള ഓസ്കർ അവാർഡ് ജേതാവ് കൂടിയായ ഹോളിവുഡ് ആർട്ടിസ്റ്റ് ട്രഫർ പ്രോട് ആണ് ഇതിലെ മേക്കപ്പ് മാൻ. ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് അലൻ പോപിൽടൻ ആണ്. ലോഡ് ഓഫ് ദ റിങ്സ് എന്ന വിഖ്യാത ഫ്രാഞ്ചൈസിയുടെ സിനിമകൾ ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ജഫ് ഓലം ആണ് കളറിംഗ് സൂപ്പർവൈസർ. റേവനൻ്റ്, ടൈറ്റാനിക് എന്ന ചിത്രങ്ങൾ മാത്രം മതി ഇദ്ദേഹത്തിൻറെ പ്രതിഭയേ അറിയാൻ.ലോകപ്രശസ്ത സംഗീതസംവിധായകനായ ഫാൻസ് സിമ്മറിൻ്റെ അസോസിയേറ്റ് ആയ ജഫ് റോണ ആണ് ചിത്രത്തിനുവേണ്ടി ഗംഭീര സംഗീതവിരുന്ന് ഒരുക്കിയിരിക്കുന്നത്.

Scroll to Top