തലശ്ശേരിയുടെ തെരുവീഥികളിൽ ചുവപ്പ് ഗൗണിൽ മനോഹാരിയായി സരയു മോഹൻ !! ഫോട്ടോസ്

ടെലിവിഷൻ താരങ്ങളുടെ പ്രിയ നടിയാണ് സരയൂമോഹൻ. മിക്ക പരമ്പരകളിലും സ്ഥിര സാന്നിധ്യമായ സരയൂ ബിഗ് സ്‌ക്രീൻ ആരാധകരുടെയും പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മിക്കപ്പോഴും ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വയ്ക്കാറുണ്ട്. ഗ്രാമീണ സുന്ദരിയാണ് സരയൂ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് എങ്കിലും വ്യത്യസ്ത ഗെറ്റപ്പിൽ സരയൂ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

ചേകവർ. ഹസ്ബൻഡ്സ് ഇൻ ഗോവ. നിദ്ര.നടകമേ ഉലകം.ജനപ്രിയൻ. ഓർക്കുട്ട് ഒരു ഓർമ്മകൂട്ട്.കരയിലേക്ക് ഒരു കടൽ ദൂരം. ഇങ്ങനെയും ഒരാൾ.കന്യാകുമാരി എക്സ്പ്രസ് ഫോർ ഫ്രണ്ട്‌സ് തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ട സരയു സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇപ്പോഴിതാ,താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തലശ്ശേരിയുടെ തെരുവോരങ്ങളിൽ ഏറെ മനോഹരിയായിട്ടാണ് സരയൂ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. അഖിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to Top