ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയാകുന്നു ;വിവാഹതലേന്ന് സുന്ദരിയായി അമ്മയും മകളും!!

മിനിസ്ക്രീനിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയ താരമാണ് ആശാ ശരത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം.സക്കറിയയുടേ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് ആശാ ശരത്ത്. നിഴലും നിലാവും പറയുന്നത് എന്ന ടെലിഫിലിം ആണ് ആദ്യം ചെയ്തത്. ഈ ടെലിഫിലിമിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ആശ നേടി.ഇതിനു ശേഷം കുങ്കുമപ്പൂവ് എന്ന പരമ്പരയിൽ ജയന്തി എന്ന പോലീസ് ഓഫീസർടെ വേഷം ചെയ്ത് ശ്രദ്ധേയയായി.

2013 ൽ ദൃശ്യം എന്ന സിനിമയിൽ ഐ.ജി യുടെ വേഷം ചെയ്ത് വീണ്ടും വെള്ളിത്തിരയിൽ തന്നെ നിറ സാന്നിധ്യം അറിയിച്ചു. ആദ്യത്തെ സിനിമാ വിജയമായിരുന്നു അത്.ദുബായിലാണ് സ്ഥിരതാമസം.ദുബായിൽ വന്ന കുറച്ചു നാൾക്ക് ശേഷം റേഡിയോയിൽ പ്രവർത്തിച്ചു.റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമ്മാതാവായും . തുടർന്ന് വീട്ടിൽ നൃത്താധ്യാപനം തുടങ്ങി.ഇന്ന് ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ട്,

ഇതിന് ദുബായിൽ 4 ശാഖകൾ ഉണ്ട്.ഇപ്പോഴിതാ മകൾ ഉത്തരയുടെ വിവാഹചടങ്ങിന്റെ വിഡിയോയോണ് സോഷ്യൽ മീഡിയയ്യയിൽ വൈറലാകുന്നത്. വിവാഹ തലേന്ന് നടന്ന മൈലാഞ്ചി കല്യാണത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. നാളെയാണ് വിവാഹം.കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. ആദിത്യയാണ് വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം.ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്.

മെക്കാനിക്കൽ എൻജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയിരുന്നു.കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.

video

Scroll to Top