ഫാൻ ഗേൾ മൊമെന്റ്, സൂര്യയെ ഹഗ് ആവശ്യപ്പെട്ട് അഹാന, വൈറലായി പഴയ വീഡിയോ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുത് അഹാനയുടെ വീഡിയോ ആണ്. കോളജിൽ പഠിക്കുന്ന സമയത്ത് ഗസ്റ്റ് ആയി സൂര്യ വന്നപ്പോഴുള്ള വീഡിയോ ആണിത്.സിനിമയിൽ ഒക്കെ വരുന്നതിന് മുൻപുള്ള വീഡിയോ ആണിത്.ചെന്നൈയിലെ വൈഷ്ണവ് കോളജ് ഫോർ വുമനിൽ വിഷ്വൽ കമ്യൂണിക്കേൻ ബിരുദ വിദ്യാർഥിയായിരുന്നു അഹാന.

സിങ്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം കോളജില്‍ എത്തിയ സമയത്ത് എടുത്തൊരു വിഡിയോ ആണിത്.താനൊരു മലയാളിക്കുട്ടിയാണെന്ന മുഖവുരയോടെയാണ് അഹാന സൂര്യയോട് സംസാരിക്കുന്നത്. തനിക്കൊരു ഹഗ് വേണമെന്നും അതിനു ശേഷം ഒരു ഫോട്ടോ എടുക്കാനുള്ള അവസരം കൂടി നൽകുമോ എന്നും താരം ചോദിക്കുന്നുണ്ട്.

എന്നാല്‍ അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്.എല്ലാവര്‍ക്കും വേണ്ടി ഒരു ഫോട്ടോ ഈ പെണ്‍കുട്ടിക്കൊപ്പമെടുക്കാം എന്ന് പറഞ്ഞു കൊണ്ട് സൂര്യ അഹാനയെ വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.സൂര്യയുടെ കേരള ഫാൻ ഗ്രൂപ്പിൽ അഹാനയുടെ ഫാന്‍ ഗേള്‍ മൊമന്റ്’ എന്ന ക്യാപ്ഷനോടെ വിഡിയോ വൈറലായത്.

Scroll to Top