അച്ഛൻ ആയതിന് ശേഷമുള്ള ആദ്യ പിറന്നാൾ, അഭിമാന നിമിഷം : വിഘ്നേഷ് ശിവൻ

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചത്.

ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്.നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു.നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.എന്നാൽ പലരും ഇതിന് വിമർശനങ്ങളും ആയി എത്തി.വിവാഹ കഴിഞ്ഞ് നാല് മാസം ആയപ്പോഴാണ് ആണ് കുഞ്ഞുങ്ങൾ ജനിച്ചത്.അതോടെ നിരവധി ചോദ്യങ്ങളും താരങ്ങൾക്ക് നേരെ വന്നു.എന്നാൽ അതിനെല്ലാം തന്നെ നിയമപരമായ ഉത്തരങ്ങളും ഇവർ നൽകി.

സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ വിഘനേഷ് പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ്.വിഘ്നേഷ് ശിവന്റെ പിറന്നാളിന് അനുബന്ധിച്ച് ആണ് പോസ്റ്റ്‌. അച്ഛൻ ആയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ ആണ് വിഘനേഷിന്റെ.അനുഗ്രഹീത പിറന്നാൾ, കുട്ടികൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ. നന്ദി നയനിനും വീട്ടുകാർക്കും വലിയ സർപ്രൈസ് തന്നതിന്. പിറന്നാളിന് കേക്കിന് ഒപ്പം ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്. കൂടെ നയൻതായും കുട്ടികളും ഉണ്ട്.നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്

Scroll to Top