നാട്ടിൽ വന്നിട്ട് കാണാം, ഞാൻ ദുബായിൽ ആണ്, ജയിലിൽ അല്ല : ഷിയാസ് കരീം.

സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയ താരം ഷിയാസ് കരീമിനെ കുറിച്ച് വാർത്തകൾ പരന്നിരുന്നു.വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനയിരുന്ന യുവതിയെ പീ ഡിപ്പിച്ചു എന്ന പരാതിയെ തുടർന്ന് ആണ് വാർത്തകൾ വന്നത്.ഈ യുവതി നടനുമായി പരിചയപ്പെടുകയും പീന്നീട് വിവാഹവാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീ ഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

11 ലക്ഷം രൂപയിലധികം ഇയാൾ യുവതിയിൽനിന്നു ഷിയാസ് തട്ടിയെടുത്തതായും പരാതിയിലുണ്ട്.എന്നാൽ ഇതെല്ലാം തന്നെ ഷിയാസ് കരീം നിഷേധിച്ചു.ഈ അവസരത്തിൽ ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുമ്പോൾ മാധ്യമങ്ങളെ അധിക്ഷേപിച്ചും അശ്ലീലം പറഞ്ഞും ഷിയാസ് കരീമിന്റെ ഫെയ്സ്ബുക്ക് വിഡിയോ വൈറൽ ആകുന്നത് .

താന്‍ ജയിലിലല്ല ദുബായിലാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ ഷിയാസ് പറയുന്നു. ‘ഞാൻ ജയിലിലല്ല, ദുബായിലാണ്. ഇവിടെ നല്ല അരികിട്ടും എന്നറിഞ്ഞ് വന്നതാണ്. നാട്ടിൽ വന്നിട്ട് ഞാൻ തരുന്നുണ്ട്. ഞാൻ വരുന്നുണ്ട്. വന്നിട്ട് കാണാം.’എന്നാൽ ഷിയാസിന്റെ ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറൽ ആയി. നിരവധി പേരാണ് ഇതിന് എതിരെ രംഗത്ത് എത്തിയത്.

Scroll to Top