വിജയന് ചുംബനം നൽകി ദാസൻ ; ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രം പങ്കുവെച്ച് വിനീതും ധ്യാനും !!

മലയാളത്തിലെ താരരാജാക്കന്മാർ ഒന്നിക്കുന്ന മഹോത്സവം ഇനി പ്രേക്ഷകർക്ക് മുന്നിലെത്താൻ കുറച്ച് ദിവസങ്ങൾ മാത്രം. മഴവിൽ മനോരമ ഒരുക്കുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 എന്ന അവാർഡ് ഷോയിൽ താരങ്ങൾ എല്ലാം അണി നിരന്നു. പാട്ടും ഡാൻസുമായി പ്രേക്ഷകർക്ക്‌ വിരുന്ന് ഒരുക്കുകയാണ് ഇവർ. താരങ്ങൾ അവരുടെ തിരക്കുകൾ എല്ലാം തന്നെ മാറ്റി വെച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അത് കാണാനുള്ള ആകാംശയിലുമാണ് ആരാധകർ. മഴവിൽ മനോരമ ഇപ്പോഴിതാ പരിപാടിയുടെ പ്രോമോ വീഡിയോ പുറത്ത് വിട്ടു.

അതാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ശ്രീനിവാസന്റെ, ഒരു വലിയ ദുരന്തത്തിൽ നിന്ന് കരകയറി വരുകയാണ് ഇദ്ദേഹം. ഇടയ്ക്ക് രോഗ അവസ്ഥയിൽ കിടക്കുന്ന ഫോട്ടോസ് വൈറൽ ആയിരുന്നു. അത് കാണികളിൽ ഏറെ വേദനയുണ്ടാക്കി. ഇപ്പോൾ ഈ ഷോയിൽ എത്തിയപ്പോൾ സഹപ്രവർത്തകരെല്ലാം ചേർന്ന് സ്വീകരിക്കുകയും വേദിയിലേക്ക് കൊണ്ട് വരുകയും ചെയ്തു. ശ്രീനിവാസനെ മോഹൻലാൽ ചേർത്ത് പിടിച്ച് ഉമ്മ നൽകുന്നതും വിഡിയോയിൽ കാണാം.

ശ്രീനിവാസൻ ഇനിയും നല്ല ആരോഗ്യത്തോടെ തിരിച്ച് സിനിമയിലേക്ക് എത്തട്ടെ എന്നാണ് ഓരോ മലയാളികളുടെയും ആഗ്രഹം.ഇ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.നിരവധി പേരാണ് ചിത്രം പങ്കിട്ടത്.ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രമെന്നാണ് ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും ഈ ചിത്രം സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Scroll to Top