ഇതാരാ ബാർബി ഗേൾ ആണോ, സോനാക്ഷിയുടെ പുതിയ ഫോട്ടോസ് കണ്ട് ആശ്ചര്യത്തോടെ ആരാധകർ.

2010 ൽ പുറത്തിറങ്ങിയ ദബാംഗിൽ സൽമാൻ ഖാനോടൊപ്പം എത്തിയാണ് സോനാക്ഷി സിൻഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ ചിത്രം ആത്യന്തികമായി ഒരു ബ്ലോക് ബസ്റ്റർ ആയി മാറി.ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയുമുണ്ടായി. ഈ ചിത്രത്തിലെ ഗ്രാമീണ പെൺകുട്ടിയുടെ വേഷം ചെയ്യുന്നതിനായി സോനാക്ഷി സിൻഹ 3 കിലോ ഭാരം കുറച്ചിരുന്നു.

ജോക്കര്‍, സൺ ഓഫ് സ‍ർദാർ‍, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്കാ, ഫോർസ് 2, കലങ്ക്, മിഷൻ മംഗള്‍, ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഭുജ് – ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിൾ എക്സ്.എൽ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.

പുതിയ ഫോട്ടോസും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഈ അടുത്ത് ഇടയ്ക്ക് എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് പറഞ്ഞു ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ആരാണെന്ന് ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകന്നത്.

സില്‍വര്‍ ഗൗണിലും ഗ്രേ ഹെയറിലും അതിസുന്ദരിയാണ് സോനാക്ഷി.കണ്ടാൽ ബാർബി ഗേളിനെ പോലെ ഉണ്ടെന്ന് ആണ് ആരാധകരുടെ കമ്മെന്റുകൾ. ഏതായാലും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ കൂടുതൽ ലൈക്കുകളും കമ്മെന്റുകളും വാരി കൂട്ടി.

Scroll to Top