അപ്പുവിന്റെ സ്മൃതി മണ്ഡപത്തിലേക്ക് ഒരു നോക്ക് കാണാൻ ദളപതി വിജയ്.

കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗം വളരെ വേദനയോടെയാണ് സിനിമ ലോകം കേട്ടത്. പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. വിഖ്യാതതാരം ഡോ.രാജ്കുമാറിന്റെ മകനാണ്. നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാ തത്തെ തുടര്‍ന്നായിരുന്നു അ ന്ത്യം.കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.കന്നട ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനായി 1975 ലാണ് പുനീത് രാജ്കുമാര്‍ ജനിച്ചത്.

കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിതാവിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ പുനീത് മുഖം കാണിച്ചിരുന്നു. പിന്നീട് ബാല്യകാലത്തുടനീളം രാജ്കുമാര്‍ നായകനായ ചിത്രങ്ങളില്‍ പുനീത് വേഷമിട്ടു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.മരണത്തിനു മുന്‍പായി പുനീത് അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസ്’ മാര്‍ച്ച് 17 ന് റിലീസിനൊരുങ്ങുകയാണ്.

ഇപ്പോഴിതാ പുനീത് രാജ്കുമാറിന്റെ സ്മൃതി മണ്ഡപം സന്ദർശിച്ച്, ആദരാഞ്ജലി അർപ്പിച്ച് തമിഴ് സൂപ്പർസ്റ്റാർ വിജയ്. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയയിലാണ് പുനീതിന്റെ സ്മൃതി മണ്ഡപം.

Scroll to Top