ജീവിതകാലം മുഴുവൻ ഞാൻ നാണമില്ലാതെ ഈ സിനിമ അഭിനയിക്കും, വിമർശനകന് മറുപടി നൽകി ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്,അജു വർഗീസ്, അഞ്ജു കുര്യൻ, കലാഭവൻ ഷാജോൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിൽ ചിത്രീകരണം നടന്നു. 2022 ജനുവരി 14 ന് ചിത്രം റിലീസ് ചെയ്തു.ചിത്രത്തിൽ സേവാ ഭാരതി ആംബുലൻസ് ഉപയോഗിച്ചതും ക്രസ്ത്യൻ, മുസ്ലിം ആചാരങ്ങൾ പാലിച്ചു ജീവിക്കുന്ന വിശ്വസികളായ കഥാ പത്രങ്ങളെ മോശമാക്കി ചിത്രീകരിച്ചതും വിവാദമായിരുന്നു. എന്നാൽ ചിത്രം ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചു.

എന്നാൽ ഇപ്പോൾ ആമസോൺ പ്രൈമിൽ ചിത്രം വന്നിരിക്കുകയാണ്. മികച്ച അഭിപ്രായം ആണ് നേടുന്നത്. ഈ അവസരത്തിൽ അന്ന് ചിത്രത്തെ വിമർശിച്ചവർ പോലും നല്ല അഭിപ്രായം എഴുതുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ വന്ന കമ്മെന്റും അതിന് ഉണ്ണി നൽകിയ മറുപടിയുമാണ്.

‘സർ, സർക്കാർ ഓഫീസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം…’ എന്ന ഡയലോഗ് കുറിച്ച്, ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫീസിൽ വന്ന് നിരാശനാകുന്ന ഒരു രംഗത്തിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. അതിനാണ് കമ്മെന്റ് വന്നത് ഇങ്ങനെ,‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം’. എന്നാൽ ഇതിന് ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ,

‘ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു. നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.

Scroll to Top