എനിക്കെതിരേ കേസ് വേണം; ചാണ്ടി ഉമ്മനോട് വിനായകന്‍

ഉമ്മൻ ചാണ്ടിയ്ക്ക് എതിരെയുള്ള വിനായകന്റെ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് കോളിളക്കം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. നടനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസ് നല്‍കിയിരുന്നു. എന്നാല്‍ കേസ് എടുക്കണ്ടെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. അപ്പാ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുക.അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.

ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. വിനായകന്റെ ലൈവിനു തൊട്ടുപിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് നടൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു.

ഇപ്പോഴിതാ, വിനായകന് പങ്കുവെച്ച പോസ്റ്റാണ് വീണ്ടും വൈറലാകുന്നത് .തനിക്കെതിരെ കേസ് എടുക്കണം എന്ന് പറയുകയാണ് വിനായകന്‍ ഇപ്പോള്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു വിനായകൻ ഇങ്ങനെ പറഞ്ഞത്. വിനായകന് എതിരെ കേസ് എടുക്കണ്ട എന്ന് ചാണ്ടി ഉമ്മന്‍ പറയുന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വിനായകന്‍ രംഗത്തെത്തിയിരിക്കുന്നത്.”എനിക്കെതിരെ കേസ് വേണം” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Scroll to Top