വെള്ളസാരിയിൽ മാലാഖയെ പോലെ അഭയഹിരൺമയി.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഗായിക അഭയ ഹിരൺമയി. 2017ല്‍ പുറത്തിറങ്ങിയ ഗൂഢാലോചന എന്ന ചിത്രത്തിനുവേണ്ടി ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി ശ്രദ്ധിക്കപ്പെടുന്നത്.പലപ്പോഴും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലാണ് ജീവിക്കുന്നത്.വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നതിന്റെ പേരില്‍ ഏറെ വി മര്‍ശനങ്ങള്‍ ഇരുവരും പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്.

അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും തന്നെ വകവെച്ചിരുന്നില്ല. പലപ്പോഴും അതിനൊക്കെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്.ഇപ്പോഴിതാ വൈറൽ ആകുന്നത് അഭയ ഹിരൺമയി പങ്കുവെച ഫോട്ടോസ് ആണ്.

വെള്ളകളർ നെറ്റിന്റെ സാരിയിൽ അതീവ സുന്ദരി ആയാണ് താരം ഉള്ളത്. ഷാരോൺ ശ്യം ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോട്ടോയിൽ മാലാഖയെ പോലുണ്ടെന്ന് ആണ് കമ്മെന്റുകൾ.

Scroll to Top