മാധ്യമ പ്രവർത്തകയായ സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു ; വിനായകൻ

ഒരു സ്ത്രീയുമായി ശാ രീരിക ബ ന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ പറഞ്ഞത് കടുത്ത വി മർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.ഇപ്പോഴിതാ മാധ്യമ പ്രവർത്തകയുടെ ക്ഷമ ചോദിചിരിക്കുകയാണ് നടൻ വിനായകൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനായകൻ ഖേദം പ്രകടിപ്പിച്ചത്. കുറിപ്പിന്റെ പൂർണരൂപം :

നമസ്കാരം ,ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ]വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .വിനായകൻ .

Scroll to Top