ഞാൻ എന്റെ ഭാര്യയുമായിട്ടുള്ള നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു : വിനായകൻ

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് വിനായകൻ . ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആയിരുന്നു ഇദ്ദേഹം ചെയ്തത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന സിനിമകളിൽ ആയിരുന്നു ഇദ്ദേഹം അഭിനയിച്ചത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമ മുതലാണ് ഇദ്ദേഹത്തിന് അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിനായകൻ.നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

പോലീസ് ഓഫീസർ ആയിട്ടാണ് വിനയകൻ സിനിമയിൽ അഭിനയിച്ചത്.ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മാന്ത്രികം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. അദ്ധേഹത്തിന്റെ തന്നെ ചിത്രമായ ഒന്നാമന്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു.

എ.കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ മലയാളസിനിമയില്‍ പ്രശസ്തനാക്കുന്നത്സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പോസ്റ്റുകളുമായി എത്താറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് വീഡിയോ ആണ്.വിഡിയോയിൽ തന്റെ ഭാര്യയിമായി ഡിവോഴ്സ് ആകുന്ന വിവരമാണ് അറിയിക്കുന്നത്.ഞാൻ മലയാളം സിനിമാതാരം വിനായകൻ. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള എല്ലാ ഭാര്യാഭർതൃബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി എന്നാണ് വിനായകൻ പറയുന്നു. നിരവധി പേരാണ് കാര്യം എന്താണ് അന്വേഷിച്ച് എത്തിയത്.

Scroll to Top