കാറിന് മുകളിലും മരത്തിലും ചാടിക്കയറി ‘മിന്നൽ മിനി’ യായി പത്മപ്രിയ !!വീഡിയോ

മോഡലിങ്ങിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് പദ്മപ്രിയ. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007,2009 വർഷങ്ങളിൽ ലഭിച്ചു.താരം കുറച്ച് നാളുകൾ ആയി സിനിമ അഭിനയത്തിൽ നിന്നും മാറി നിൽക്കുക ആയിരുന്നു.

എന്നാൽ ബിജു മേനോൻ നായകനായ ഒരു തെക്കൻ തല്ലുകേസ് എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചുവരവ് നടത്തി.ഒ.ടി.ടിയിൽ ഇറങ്ങിയ വണ്ടർ വുമൺ ആണ് അവസാനം റിലീസ് ആയത്.എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പദ്മ പ്രിയ.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.

മിന്നൽ മുരളിയിലെ പാട്ടിനൊപ്പം ആണ് പത്മപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മിന്നൽ മുരളിയെ പോലെ മിന്നൽ മിനിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാറിന് മുകളിൽ കയറി നിന്നും, മരത്തിൽ കയറിയിരിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. “ഒരു മിന്നൽ നീലി/മിനിയുടെ സമയമാണോ?” എന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Scroll to Top