മെലിഞ്ഞ് പുത്തൻ മേക്കോവറിൽ വിൻസി അലോഷ്യസ് ; ഇ മാറ്റത്തിന് പിന്നിൽ എന്താണെന്ന് തിരക്കി ആരാധകർ !!

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിന്‍സി അലോഷ്യസ്. 2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയായിരുന്നു വിൻസി.

രേഖയിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിന് പുരസ്കാരം.ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വണ്ണം കുറച്ച് തീരെ മെലിഞ്ഞ ലുക്കിലാണ് ചിത്രത്തിൽ വിൻസി പ്രത്യക്ഷപ്പെടുന്നത്. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍ എന്ന അടിക്കുറിപ്പോടെയാണ് ഒരു സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇന്നാണ് 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്.

വിൻസിയുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.ആ ചുരുണ്ട മുടിയാണ് വിൻസിക്കു കൂടുതൽ നന്നായി ചേരുകയെന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെടുന്നത്.‘പഴഞ്ചൻ പ്രണയം’, ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ.

Scroll to Top