അവൻ അവനെ തന്നെ സൂപ്പർ ഹീറോ എന്നാണ് വിളിക്കാറുള്ളത്, ഫോട്ടോസ് പങ്കുവെച്ച് വിനീത് ശ്രീനിവാസൻ.

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വെച്ച് വിവാഹം ചെയ്തു

.രണ്ട് മക്കളും ഇദ്ദേഹത്തിനുണ്ട്. ഈ അടുത്ത് റിലീസ് ആയ ഹൃദയം സിനിമ പ്രേക്ഷകരെ ഏറെ ഇഷ്ടപ്പെടുത്തിയിരുന്നു. ചിത്രം വിജയം കണ്ടു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഭാര്യയും മക്കളുമായി ഒക്കെ ഫോട്ടോസ് പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ നിരവധി ലൈക്കും കമെന്റും ലഭിക്കാറുണ്ട്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് വിനീതിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

വിനീത് തന്റെ മകന്റെ ഒരു ചിത്രം പങ്കുവെച്ചത്. കട്ടിലിൽ നിന്ന് എടുത്തു ചാടുന്ന മകൻ ഒരു സെക്കൻഡ് കൊണ്ട് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് വിനീത് പങ്കു വെച്ചിട്ടുള്ളത്. വിഹാൻ അവനെ തന്നെ വിളിക്കുന്നത് സൂപ്പർ ഹീറോ എന്നാണെ ന്നാണ് ചിത്രത്തിനൊപ്പം വിനീത് അടിക്കുറിപ്പായി ചേർത്തി ട്ടുള്ളത്. ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

photos

Scroll to Top