മീര ജാസ്മിനെപ്പറ്റി ചോദിച്ചപ്പോൾ അതേപോലെ നാണം കുണുങ്ങി വിനീത് ; വിഡിയോ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നേരത്തെ റിലീസ് ചെയ്ത ‘ദര്‍ശനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ. ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായ വിനീതിന്റേയും ധ്യാനിന്റെയും പഴയ ഒരു വിഡിയോയെകുറിച്ചും താരം പങ്കുവെക്കുന്നുണ്ട്.വിഡിയോയിൽ ധ്യാൻ നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാൽ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേർന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയെന്നും ധ്യാൻ വ്യക്തമാക്കിയിരുന്നു . അതോടൊപ്പം തന്നെ ചേട്ടൻ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാൻ വെളിപ്പെടുത്തിയിരുന്നു .മീര ജാസ്മിൻ ഏട്ടത്തി അമ്മയായി വരുന്നതിൽ നിനക്ക് പ്രശ്നമുണ്ടോ എന്നും വിനീത് ചോദിച്ചിരുന്നതായി ധ്യാൻ പറയുന്നു. ഇതുപോലെ മീര ജാസ്മിനും ഇഴകി ചേർന്ന ഒരു ഫിലിം ഉണ്ട്, അത് കണ്ടതോടെ ചേട്ടനും ആ ഇഷ്ടം മാറ്റിവെച്ചു. എനിക്ക് പ്രിഥ്വിരാജിനോട് ദേഷ്യം ഒന്നും തോന്നിയിട്ടില്ല എന്ന് താരം പറയുന്നു. കുട്ടിയായി ഇരുന്നപ്പോൾ എടുത്ത വീഡിയോ ആണ് ഇത്. ഈ വിഡിയോ വന്നതിന് ശേഷം വാട്സാപ്പിൽ പൊട്ടിച്ചിരി മെസ്സേജുകളുടെ ബഹളമായിരുന്നെന്ന് വിനീത് പറയുന്നു. ആ വീഡിയോ ചെന്നൈയിൽ താമസിച്ചപ്പോൾ ഷൂട്ട് ചെയ്തതാണെന്നും അവിടത്തെ കുറെ നല്ല ഓർമ്മകൾ കാണാൻ സാധിച്ചെന്നും വിനീത് പറയുന്നു.

ഹൃദയത്തിന്റെ സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’. ചിത്രം 2022 ജനുവരി 21–ന് തിയറ്ററുകളിലെത്തും.

Scroll to Top