അച്ഛന്റെ നെഞ്ചോട് ചേർന്ന് ; ചർച്ചയായി വിവാഹ മോചന വാർത്തക്ക് പിന്നാലെ സൗന്ദര്യ പങ്കുവെച്ച ചിത്രം!!!

2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. കരിയറിലെ ഏറ്റവും മികച്ച വിജയം നൽകിയത് 2007- ൽ പുറത്തിറങ്ങിയ പൊല്ലാതവൻ എന്ന ചിത്രമാണ്. യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ശീടൻ, ആടുകളം, മാപ്പിളൈ എന്നീ ചിത്രങ്ങൾ ധനുഷിന്റെ കരിയറിൽ വിജയചിത്രങ്ങളായിരുന്നു. ചലച്ചിത്ര സംവിധായികയും നര്‍ത്തകിയുമാണ് ഐശ്വര്യ ആര്‍ ധനുഷ്.തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്.സഹസംവിധായികയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഐശ്വര്യ 3 എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ധനുഷും ഐശ്വര്യയും വേര്പിരിയുന്നു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അത് ഊഹാപോഹങ്ങൾ ആയിരിക്കും എന്നാണ് കരുതിയത്. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുക ആണെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കുകയാണ്.ട്വിറ്റെറിലൂടെയാണ് ഇരുവരും ഒരേ കുറിപ്പ് പങ്കുവെച്ചത്.

ഇപ്പോഴിതാ, വിവാഹ മോചന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. അച്ഛന്‍ രജനീകാന്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അച്ചനൊപ്പമുള്ള തന്റേയും സഹോദരി ഐശ്വര്യയുടേയും കുട്ടിക്കാല ചിത്രമാണ് സൗന്ദര്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ലെങ്കിലും, ജീവിതത്തിലെ ഒരു നിർണായക ഘട്ടത്തില്‍ ഐശ്വര്യയ്ക്ക് അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.

ട്വിറ്റെറിലൂടെ ഐശ്വര്യയും ധനുഷും വിവാഹ മോചനത്തെകുറിച്ച് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

ന്റെ പൂർണരൂപം ഇങ്ങനെ,സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.

Scroll to Top