സുരേഷേട്ടൻ വാങ്ങി നൽകിയ ചായ ഒരു തുള്ളി പോലും ബാക്കി വെക്കാതെ കുടിച്ചു നന്ദിയോടെ കാൽചുവട്ടിൽ കിടന്നു.

വൈറൽ ഷാഡോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ നായ പ്രേമികളുടെ ഇഷ്ടമായി മാറിയത്.നായകളെ വീട്ടിൽ വളർത്തി സ്നേഹിക്കുന്നവർ ഏറെയാണ്. അതിനോടുള്ള ഇഷ്ടം പലർക്കും ഭ്രാ ന്താണ്.നായയുടെ പേര് ഷാഡോ, തിരുവനന്തപുരം സനാഥാലയത്തിലെ കാവൽക്കാരനും അന്തേവാസിയുമാണ് താരം. സനാഥാലയം സന്ദർശിച്ചപ്പോൾ അവിടെ കണ്ട ഷാഡോയോട് നടനും എംപിയുമായ സുരേഷ്ഗോപിയ്ക്ക് കൗതുകം തോന്നി. അവിടുന്ന തന്നെ ഒരു ചായ വാങ്ങി,ഞാൻ കൊടുത്താൽ കുടിക്കുമോന്ന് നോക്കട്ടെ” എന്നും പറഞ്ഞ് നൽകി. അദ്ദേഹം ഒഴിച്ചു നൽകിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാൽച്ചുവട്ടിൽ കിടന്നു.

ഈ ചിത്രമാണ് വൈറൽ ആയത്.സനാഥാലയത്തിലെ ഷാഡോയ്ക്ക് സുരേഷ് ഗോപി ചായ നൽകുന്ന ചിത്രവും കുറിപ്പും വിനോദ് അരുവക്കോടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,സുരേഷേട്ടൻ : എന്താ ഇവന്റെ പേര് ? ഞങ്ങൾ : SHADOW ! സനാഥാലയത്തില അന്തേവാസിയാണ് .കാവലാൾ .ചായപ്രാന്തൻ .സുരേഷേട്ടൻ : എന്നാൽ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാൻ കൊടുത്താൽ കുടിക്കുമോന്ന് നോക്കട്ടെ .

അദ്ദേഹം ഒഴുച്ചു നൽകിയ ചായ ഒരു തുള്ളി പോലും ബാക്കി വെക്കാതെ കുടിച്ചു തീർത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാൽച്ചുവട്ടിൽ കിടന്നു ! സുരേഷേട്ടൻ :നന്ദി ഉണ്ടാകും അവന് .അവനേ അത് ഉണ്ടാകൂ.അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി. വൈറൽ ഷാഡോ എന്ന പുതിയ വിളിപ്പേരിൽ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ചായവീതം കുടിച്ചു ഒരൽപം ഗമയിൽ സനാഥാലയത്തിൽ തന്നെയുണ്ട് . സുരേഷേട്ടൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണ്.നന്ദിയുണ്ട് അവന് . അതിലേറെ സ്നേഹവും.

Scroll to Top