‘അനിയത്തിപ്രാവു’കൾക്കൊപ്പം ചാക്കോച്ചൻ: മനോഹരമായ ചിത്രം പങ്കുവച്ച് താരം !!

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് കുഞ്ചാക്കോ ബോബൻ.നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.മലയാളികൾക്കെന്നും ചോക്ലേറ്റ് നായകനാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് റൊമാന്റിക്ക് സിനിമകൾ എന്നുപറഞ്ഞാൽ മലയാളികൾക്ക് അത് ചാക്കോച്ചൻ സിനിമകൾ തന്നെയായിരുന്നു.

2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു.പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്.മകന്റെ വളർച്ചകളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കാത്തിരുന്ന് കിട്ടിയ നിധിയുടെ വരവ് ഏറെ ആഘോഷിച്ചിരുന്നു താരം.

ഇപ്പോഴിതാ സഹോദരിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.‘അനിയത്തിപ്രാവുകൾ, നിങ്ങളോളം തന്നെ ക്രേസിയും ഫൺ ലവേഴ്സുമായ സഹോദരിമാരെ കിട്ടുമ്പോൾ’ എന്ന കുറിപ്പോടെയാണ് അനുവിനും മിനുവിനൊപ്പമുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Scroll to Top