വധുവിന്റെ ഇലയിൽ നിന്നും പപ്പടം കട്ടെടുത്ത് വരൻ, തിരിച്ചും കട്ടെടുത്ത് വധു, വൈറലായി വീഡിയോ.

സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ വൈറൽ ആകാറുണ്ട്. പലതും പല ആശയങ്ങൾ ഉൾകൊള്ളിച്ചുള്ളത്. പലതും അറിഞ്ഞുകൊണ്ട് വൈറൽ ആകാൻ ചെയ്യുന്നത് ആണ്.അതിന് ഏതറ്റം വരെ പോകാനും ആളുകൾ റെഡി ആണ്.എന്നാൽ കൂടുതലും അറിയാതെ വന്നു ജനശ്രദ്ധ നേടുന്നു.അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. വധുവിന്‍റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്.വധു തൊട്ടടുത്തിരുന്ന ആരോടോ സംസാരിക്കുന്ന അവസരത്തില്‍ വരന്‍ വധുവിന്‍റെ ഇലയില്‍ നിന്ന് പപ്പടം എടുത്ത് തന്‍റെ ഇലയില്‍ വച്ച് കഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഇത് ശ്രദ്ധയില്‍പ്പെട്ട വധു, വരന്‍റെ ഇലയില്‍ നിന്ന് പപ്പടം തിരിച്ച് എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.ഏതായാലും വീഡിയോ വൈറൽ ആണ്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top