പിറന്നാൾ ദിനത്തിൽ ദുഃഖകരമായ വാർത്ത പങ്കുവെച്ച് വിഷ്ണു, ഞങ്ങൾ കൂടെയുണ്ടെന്ന് ആരാധകർ.

ബിഗ്‌ബോസ് സീസൺ ഫൈവിലെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരു താരമായിരുന്നു വിഷ്ണു. തമാശയും സ്ട്രടെജി ഒക്കെ ആയിട്ട് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു. ഇദ്ദേഹത്തിന്റെ എവിക്ഷനും പ്രേക്ഷകർക്ക് ഷോക്ക് ആയിരുന്നു. ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ ആയിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. താരത്തിന് യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. അതിലൂടെ എല്ലാ വിശേഷങ്ങളും വിഷ്ണു പങ്കുവെക്കാറുണ്ട്.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് തന്റെ യൂട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തു എന്നതാണ്.പിറന്നാള്‍ ദിനത്തില്‍ തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിഷ്ണു പറയുന്നത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ തുടങ്ങിയതാണ് യൂട്യൂബ് ചാനൽ.വിഷ്ണു വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെ,ഇന്ന് എനിക്ക് 26 വയസ് ആയിരിക്കുന്നു.ബർത്ത്ഡേ ആയിട്ട് എന്നെനിക്ക് നല്ല ദിവസം അല്ലായിരുന്നു. എണീറ്റ് വന്നപ്പോൾ തന്നെ മോശം കാര്യമാണ് കേട്ടത്. എന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. വളരെ കഷ്ടപ്പെട്ട് തുടങ്ങിയതാണ് ഈ ചാനൽ. പക്ഷെ പോയി. അതുകൊണ്ട് ഞാൻ പുതിയ ചാനലുമായി എത്തിയിരിക്കുകയാണ്.ഗ്രാന്‍ഡ് ഫിനാലെ വ്‌ലോഗിന്റെ എഡിറ്റിംഗ് കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ 4.45 ആയപ്പോഴാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്.

വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. അത് ചേട്ടന്‍ ആയിരുന്നു. യുട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്‌തെന്ന് ചേട്ടന്‍ പറഞ്ഞു. അതുകേട്ട ഞാന്‍ വെട്ടിയിട്ട വാഴത്തണ്ട് പോലെ ഒരു കിടപ്പായിരുന്നു. 80,000 സബ്‌സ്‌ക്രൈബൈഴ്‌സ് ആണ് പഴയ ചാനലിന് ഉണ്ടായിരുന്നത്.പഴയ ചാനല്‍ റിക്കവര്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ ചാനലിന് നല്‍കിയ പിന്തുണ ഇവിടെയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

video

Scroll to Top