‘നമുക്കൊന്നും പെണ്ണിനെ കിട്ടാനില്ല,‘നിങ്ങള്‍ക്ക് എന്തുമാകാം’ ; ആശിഷിന്റെ ഹണിമൂൺ ചിത്രങ്ങൾക്ക് കമെന്റ്!!

സിഐഡി മൂസ, ചെസ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാർത്ഥി.തന്റേതായ ശൈലിയിൽ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില സ്വഭാവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ആശിഷ്.ഇക്കഴിഞ്ഞ മെയ്യിൽ അറുപതാം വയസിലാണ് താരം രണ്ടാമതും വിവാഹിതനായത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിമിഷനേരങ്ങൾ കൊണ്ട് വൈറലായ ഒരു വാർത്തയായിരുന്നു അത്.ആദ്യ ഭാര്യയുമായി ആശിഷ് വിദ്യാർത്ഥി വിവാഹബന്ധം വേർപെടുത്തിയിരുന്നു.പിലൂ വിദ്യാര്‍ത്ഥിയായിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ. 22 വര്‍ഷം ഒന്നിച്ച്‌ ജീവിച്ചതിന് ശേഷമാണ് ആശിഷ് പിലൂവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്.

ഇരുവരും ഒന്നിച്ചിരുന്നാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തതെന്നും’, ആശിഷ് ആദ്യ വിവാഹത്തെ കുറിച്ച്‌ മുൻപ് പറഞ്ഞിരുന്നു. ഒരു സര്‍പ്രൈസ് എന്നപോലെയാണ് താരം താന്‍ വീണ്ടും വിവാഹിതനായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.ബ്രീട്ടീഷ് പൗരത്വമുള്ള കൊൽക്കത്ത സ്വദേശി രൂപാലി ബറുവായെയാണ് വിവാഹം ചെയ്തത്.ഇപ്പോഴിത ഇരുവരുടെയും ഹണിമൂൺ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.അവിടെ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ‘ഒരുമയുടെ മഹത്വത്തിൽ പ്രകാശിച്ചു’ എന്ന കുകുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഇരുവർക്കും ആശംസകളുമായി ആരാധകർ എത്തുന്നുണ്ടെങ്കിലും ചിത്രത്തിന് താഴെ ട്രോളുകളും നിറയുകയാണ്.

ഭാര്യയ്ക്കൊപ്പം ബാലിയിൽ നിന്നും പകർത്തിയ കപ്പിൾ ഫോട്ടോ ആശിഷ് തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇരുവരും ബാലിയുടെ പ്രകൃതി ഭം​ഗി ആസ്വദിക്കുന്നതും ഫോട്ടോയിൽ കാണാം.നിറചിരിയോടെയാണ് രണ്ടാളും ചിത്രത്തിൽ പോസ് ചെയ്യുന്നത്. നടൻ പ്രിന്റ്ഡ് ഷർട്ട് ധരിച്ചപ്പോൾ ഭാര്യ ഒരു ക്രോഷേ ടൈപ്പ് ഔട്ട്ഫിറ്റാണ് ധരിച്ചിരിക്കുന്നത്. ‘പണമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ പറ്റും’, ‘കാലാ ജാമുന്‍ രസഗുളയെ കണ്ടപോലെയുണ്ട്’, ‘നിങ്ങള്‍ക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങള്‍ക്കൊന്നും ഒന്നും നടക്കുന്നില്ല’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റുകളുമുണ്ട്. നേരത്തെ വിവാഹത്തിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിൽ ആശിഷ് വിമർശനങ്ങൾ നേരിട്ടിരുന്നു.

Scroll to Top