ഇതാണ് മോളെ ജീവിതം, പെൺകുട്ടികളെ അ റവ്മാടുകൾ ആക്കുന്നതെന്തിന് : ജ്യുവൽ മേരി.

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേ സില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കു റ്റക്കാരനെന്ന് കോടതി.സ്ത്രീധന പീ ഡനത്തെ തുടർന്ന് വിസ്‍മയ ആ ത്മഹ ത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കു റ്റക്കാരനെന്നാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.ശി ക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധന പീ ഡനവും ആ ത്മഹ ത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കു റ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കു റ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞു.കഴിഞ്ഞ ദിവസത്തിൽ വിസ്മയയുടെ ഒരു വോയിസ്‌ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്നെ ഉ പദ്രവിക്കുന്ന കാര്യം വിസ്മയ പറഞ്ഞിരുന്നു.

എന്നാൽ വിസ്മയയുടെ അച്ഛന്റെ മറുപടിയിൽ ഒരുപാട് പേരിൽ ദേഷ്യം ഉണ്ടാകാൻ കാരണം ആയി. അതേകുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജൂവൽ മേരി തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേ ഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അ റവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അ ടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അ ടിയും നോർമൽ അല്ല !

പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേ ദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീക രമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീ ഡനം ! ഒരു കു റ്റപത്രം സ മർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീ ഡിപ്പിച്ചു ആ ത്മഹ ത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീ ഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മ രിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊ ല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic vi olence! Teach your children to stand up for themselves ! May her poor soul rest in peace #justiceforvismaya

FACEBOOK POST

Scroll to Top