ബ്ലൂ കളർ ഗൗണിൽ കുഞ്ഞുരാജകുമാരിയെ പോലെ വൃദ്ധി വിശാൽ.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി. വൃദ്ധിയുടെ മാതാപിതാക്കൾ ഡാൻസേർസ് ആണ്. ഡാൻസർ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ വൃദ്ധി പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടു ക്കുന്നത്. ഇടക്കിടക്ക് ഫോട്ടോഷൂ ട്ടിലും വൃദ്ധി എത്താറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരുന്നു ചിത്ര ങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.തൻറെ ഇൻസ്റ്റാ പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബ്ലൂ ഗൗണിൽ ഒരു പൂമ്പാറ്റയെ പോലെ സുന്ദരിയായാണ് വൃദ്ധി മോൾ വന്നിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ഫൈൻ ഷൂട്ടേഴ്‌സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

PHOTOS

Scroll to Top