ട്രെൻഡിങ് പാട്ടിനൊപ്പം ക്യൂട്ട് ആയി ഡാൻസ് കളിച്ച് വൃദ്ധി വിശാൽ.

വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകൾവച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ‘എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കി. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയായിരുന്നു.

വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്.വീഡിയോ വൈറൽ ആയതോടെ വൃദ്ധി നിരവധി ഷോകളിലും ഒക്കെ അതിഥിയായി എത്തിയിരുന്നു. സാറ എന്ന സിനിമയിലും കുട്ടിതാരം ചെറിയ വേഷത്തിൽ അഭിനയിച്ചു. ഇപ്പോഴിതാ വൈറൽ ആകുന്നത് വൃദ്ധിയുടെ പുതിയ വീഡിയോ ആണ്. ട്രെൻഡിങ് പാട്ടിനൊപ്പം ഡാൻസ് കളിക്കുകയാണ് വൃദ്ധി. വളരെ ക്യൂട്ട് ആയിട്ടാണ് ഡാൻസ് കളിക്കുന്നത്. വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

VIDEO

Scroll to Top