‘മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു’ ; പിണറായി വിജയനെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ‘മേപ്പടിയാൻ’ വൻ വിജയമാണ് സ്വന്തമാക്കിയത്. ദുബായ് എക്സ്‍പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം ഉണ്ണി മുകുന്ദൻ തന്നെ ഷെയര്‍ ചെയ്‍തിരുന്നു.ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിര്‍മിച്ചതും. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു നിര്‍മാണം. സാധാരണക്കാരനായ ചെറുപ്പക്കാരനായിട്ടായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ഉണ്ണി മുകുന്ദന് ചിത്രം ഏറെ പ്രശംസ നേടിക്കൊടുക്കുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ‘മേപ്പടിയാൻ’ ചിത്രം കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് താരം .മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ഉണ്ണി അദ്ദേഹത്തെ കണ്ടത്. മാത്രമല്ല പ്രഭാത ഭക്ഷണവും മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് കഴിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. ‘മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കാണാൻ കഴിഞ്ഞത് എനിക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. ഏറെ തിരക്കേറിയ ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാത ഭക്ഷണ സമയത്ത് തൊട്ടുടുത്ത് ഇരിക്കാൻ അവസരം നല്‍കിയതിനും ഏറെ നന്ദി, ജീവിതത്തിലെ മറക്കനാകാത്ത ഓര്‍മകലിലൊന്നായിരിക്കുമിത്. ഈ മറക്കാനാകാത്ത ദിനം സമ്മാനിച്ചതിന് ജോൺ ബ്രിട്ടാസേട്ടനും നന്ദി.

നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ ഏത് കാര്യങ്ങളിലും പൂ‍ർണ്ണമനസ്സോടെ പ്രവര്‍ത്തിക്കാൻ സദാസന്നദ്ധനാണ്. താങ്കളുടെ സൗകര്യമനുസരിച്ച് ‘മേപ്പടിയാൻ’ എന്ന ചിത്രം കാണാൻ സ്‍നേഹപൂര്‍വം സമ്മതിച്ചാണ് വലിയ ഭാഗ്യമാണ്, ആയുരാരോഗ്യവും കൂടുതൽ ചലനാത്മകമായ പ്രവർത്തന സമയവും നേ‍ർന്നുകൊണ്ട് ബഹുമാനവും ആദരവും’, ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് അനുകൂലവും പ്രതികൂലവുമായി നിരവധി കമന്റുകളാണ് ഉണ്ണി മുകുന്ദന്റെ പങ്കുവെച്ച കുറിപ്പിന്റ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.

Scroll to Top