“മോൺസ്റ്റർ ഒരു മാസ്സ് എന്റർടൈനറേ അല്ല ! സ്ക്രിപ്റ്റ് ആണ് അതിലെ ഹീറോ” – വൈശാഖ്

മലയാള സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് പുലിമുരുകൻ. 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രം കൂടിയായിരുന്നു പുലിമുരുകൻ. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിക്ക് വേഷത്തിലുള്ള മോഹൻലാലിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു.

വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ പത്രസമ്മേളനത്തിനിടയിൽ അദ്ദേഹം മോൺസ്റ്ററിനെ കുറിച്ച് പങ്കുവെച്ചത്ഇങ്ങനെ ; “പുലിമുരുകന് ശേഷം മോഹൻലാൽ സാറുംമായി ഒന്നിക്കുമ്പോൾ തീർച്ചയായും അതിനു പ്രത്യേകതകൾ ഉണ്ടാകും, ഉദയ്കൃഷ്ണ യുടെ തിരക്കഥ തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. പതിവ് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് മോൺസ്റ്റർ ഇത്തവണ ഒരുങ്ങുന്നത്. പൂർണമായും ഒരു ത്രില്ലർ ചിത്രമായിരിക്കും, അതിന്റെ തിരക്കഥ അത്രയും ഗംഭീരമാണ് ചിത്രം പ്രേക്ഷകരെ ഞെട്ടിക്കും എന്നു തന്നെയാണ് പ്രതീക്ഷകൾ”.

ത്രില്ലർ ജോണെറിൽ ആണെന്നുള്ള സിനിമയാണെന്ന് പറയാം, പക്ഷേ കണ്ടൻ്റ് ഓറിയൻ്റഡ് സിനിമയാണ് സ്ക്രിപ്റ്റ് ഓറിയൻ്റഡ് സിനിമയാണ്. അതിലെ ഹീറോ ആരാണെന്ന് ചോദിച്ചാൽ സ്ക്രിപ്റ്റ് ആണ് അതിലെ ഹീറോ.” -വൈശാഖ് പറയുന്നു .ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആര്‍ട്ട് ഷാജി നടുവില്‍. ആക്ഷന്‍ സ്റ്റണ്ട് സില്‍വ.

Scroll to Top