ഒരുപാട് നാളത്തെ സ്വപ്നം സാക്ഷാത്കാരം, മകൻ ദേഹത്ത് മൂത്രമൊഴിച്ച സന്തോഷം പങ്കുവെച്ച് വിഘ്നേഷ് ശിവൻ.

തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ എന്ന വാർത്ത എല്ലാവരും അശ്ചര്യത്തോടെയാണ് കേട്ടത്.വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്.

നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട് ആയിരുന്നു.നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.എന്നാൽ പലരും ഇതിന് വിമർശനങ്ങളും ആയി എത്തി. വിവാഹ കഴിഞ്ഞ് നാല് മാസം ആയപ്പോഴാണ് ആണ് കുഞ്ഞുങ്ങൾ ജനിച്ചത്.അതോടെ നിരവധി ചോദ്യങ്ങളും താരങ്ങൾക്ക് നേരെ വന്നു.ഇപ്പോഴിതാ വൈറൽ ആകുന്നത് വിഘ്‌നേശ് ശിവന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്.ഒരു സന്തോഷ വിവരമാണ് അറിയിക്കുന്നത്.തന്റെ മകൻ ദേഹത്ത് മൂത്രം ഒഴിച്ച വിവരമാണ് അറിയിക്കുന്നത്.

ഒരുപാട് നാളത്തെ സ്വപ്നം സാക്ഷാത്കാരം,എന്റെ ദേഹത്ത് മകന്റെ സ്നേഹം എന്ന വാചകത്തോടെയാണ് ഫോട്ടോയ്ക്ക് ഒപ്പം വിക്കി കുറിച്ചത്. നിരവധി പേരാണ് ഇതിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.

Scroll to Top